പരീക്ഷക്കാലം ഇങ്ങെത്തി, പരീക്ഷാ പേടിയും ആശങ്കകളും ഒപ്പമുണ്ട്. പരീക്ഷ എഴുതുന്ന കുട്ടികളോട് അധ്യാപകര്‍ക്കും വിദഗ്ധര്‍ക്കും പറയാനുള്ളത് , പരീക്ഷയെ പേടിക്കേണ്ടതില്ല. പഠിച്ചത് നന്നായി എഴൂതൂ എന്നാണ്. എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകുകയാണ്.
പഠിച്ചതൊക്കെ ആവര്‍ത്തിച്ച വായിച്ചും ക്വസ്റ്റ്യന്‍ബാങ്കുമായി ഒത്തുനോക്കിയും പരീക്ഷക്കുമുന്‍പുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് കുട്ടികള്‍. പരീക്ഷ പേടിയൊന്നും വേണ്ടെന്നാണ് അധ്യാപകര്‍ക്ക് പറയാനുള്ളത്. അറിയാവുന്നത് നന്നായി എഴുതുക എന്നതാണ് പ്രധാനം.
എല്ലാം പഠിച്ചെന്ന് ഉറപ്പുള്ളവര്‍ക്കുപോലും ചിലപ്പോള്‍ അമിതമായ പരീക്ഷപേടി വരാം. പഠിച്ചതൊക്കെ മറന്നുപോകുമോ?, എഴുതീര്‍ക്കാന്‍സമയം കിട്ടുമോ ഇങ്ങനെപോകുന്നു പിടിവിടുന്ന ആശങ്ക. ആറര ലക്ഷത്തോളം കുട്ടികളാണ് പരീക്ഷക്കെത്തുക. സ്കൂളുകളിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കടുത്ത ചൂട് കണക്കിലെടുത്ത് പരീക്ഷാഹാളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കും. 25000 അധ്യാപകരും ജീവനക്കാരും പരീക്ഷാ ഡ്യൂട്ടിയിലുണ്ട്. എല്ലാ സ്കൂളുകളിലും സുരക്ഷ ഉറപ്പാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.