ഒരു വർഷത്തിനിടെ വീട്ടിൽ ദമ്പതികൾക്ക് അർബുദം. ഭർത്താവ് വിടപറഞ്ഞിട്ടും ഭാര്യ തളർന്നില്ല . അർബുദത്തെ അതിജീവിച്ചു . ഇപ്പോൾ യാത്രകളാണ് കൂട്ട് . കൊരട്ടി സ്വദേശി പങ്കജവല്ലി വേലായുധന്‍റെ അതിജീവന കഥ കാണാം.
2020 ഫെബ്രുരിയിൽ കാൻസർ ബാധിതനായിരുന്ന ഭർത്താവ് മരിച്ചു. ഒരു മാസത്തിന് ശേഷം ഭാര്യയായ പങ്കജവല്ലിയെ കാൻസർ പിടികൂടി. സ്തനാർബുദമായിരുന്നു. അവിടെയും പങ്കജവല്ലി തളർന്നില്ല. ചികിൽസയിലൂടെ കാൻസറിനോട് പോരാടാൻ തീരുമാനിച്ചു. അഞ്ച് വർഷം പിന്നിടുമ്പോൾ പങ്കജവല്ലി എന്ന ഈ അമ്മ കൂടുതൽ ഊർജസ്വലയാണ്. വരുന്ന ജൂണിൽ ചികിൽസ അവസാനിക്കും. ഒരു നഴ്സായ പങ്കജവല്ലി രോഗത്തെ നേരിടുന്നത് മരുന്നിലൂടെ മാത്രമല്ല, തികഞ്ഞ ആത്മവിശ്വാസം മുറുകെ പിടിച്ചാണ്.
തനിക്ക് കാൻസറാണെന്ന് ഈ അമ്മ മറന്നുക്കഴിഞ്ഞു. സ്വയം ചിരിച്ചും ചിരിപ്പിച്ചും രോഗത്തിലായിക്കുന്നവർക്ക് ഒരു പ്രചോദനമാണ് പങ്കജവല്ലി.