കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. വാത്തികുളം സ്വദേശി ശ്രീലക്ഷ്മി ആണ് മരിച്ചത്. ആറുമണിക്ക് കടന്നുപോയ വന്ദേഭാരത് ട്രെയിന്‍ തട്ടിയാണ് അപകടം. കായംകുളം ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിലാണ് അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശ്രീലക്ഷ്മി. കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.