അഹമ്മദാബാദ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 30 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. ക്വിന്റന്‍ ഡികോക്ക്-ഡെവാള്‍ഡ് ബ്രെവിസ് കൂട്ടുകെട്ട് മികച്ച സ്കോര്‍ കൂട്ടിചേര്‍ത്തെങ്കിലും പിന്നാലെ എത്തിയവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാല് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ തകര്‍ത്തടിച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒന്നിച്ച തിലക് വര്‍മ-ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യന്‍ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. പരുക്കേറ്റ് പുറത്തായ ഗില്ലിന് പകരം പ്ലേയിങ് ഇലവനില്‍ എത്തിയ സഞ്ജു സാംസണ്‍ 37 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.