തൃശൂര്‍ പീച്ചി മയിലാടുംപാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് വനത്തിനുള്ളില്‍ കാട്ടാന ആക്രമണം ഉണ്ടായത്.
സുഹൃത്തുക്കള്‍ക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ഷിജുവിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ആനയെ കണ്ട് എല്ലാവരും ഓടിയെങ്കിലും ഷിജു കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. മൃതദേഹം വനത്തിൽ നിന്ന് പുറത്ത് എത്തിക്കാൻ നടപടി തുടങ്ങി.