മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെയുള്ള സമരം ദുരുദ്ദേശ്യപരമെന്ന് മന്ത്രി ഒ.ആര്‍.കേളു മനോരമ ന്യൂസിനോട് പറഞ്ഞു. എല്ലാത്തിനും പ്രതിഷേധിക്കുന്നത് ശരിയല്ല. ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. പ്രശ്നങ്ങള്‍ പറഞ്ഞ് ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെ പ്രതിഷേധം. ദുരന്തബാധിതരുടെ കുടിൽകെട്ടി സമരം തടഞ്ഞതോടെ സമരക്കാരും പൊലീസും ഉന്തും തള്ളുമായി. ബെയ്‌ലി പാലം കടക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന് പൊലീസ് . ഉരുളെടുത്ത തങ്ങളുടെ ഭൂമിയില്‍ തന്നെ പ്രതിഷേധിക്കുമെന്ന് ദുരന്തബാധിതരും. വിങ്ങിപ്പൊട്ടുകയാണ് പുനരധിവാസത്തിനുള്ള പട്ടികയില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍.
പുനരധിവാസത്തിനുള്ള പൂർണ ഉപഭോക്തൃ പട്ടിക പുറത്തു വിട്ട് വീടു നിർമാണം ഉടൻ ആരംഭിക്കുക, ഓരോ കുടുംബങ്ങൾക്കും പത്തുസെന്റ് ഭൂമി വീതം നൽകുക, ദുരന്ത ബാധിതർക്ക് ജോലി നൽകുക, തുടർചികിൽസ ലഭ്യമാക്കുക എന്നിവയാണ് ആവശ്യങ്ങൾ. ആക്ഷൻ കമ്മിറ്റികളുടെ പ്രതിഷേധത്തിന് യു. ഡി. എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.