സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദ്, സെക്രട്ടറി പി.എസ് സഞ്ജീവ്
പി.എം ആര്‍ഷോയും കെ അനുശ്രീയും എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്നും പടിയിറങ്ങി. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.എസ് സഞ്ജീവിനെ പുതിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴ ജില്ലാ സെക്രട്ടറി എം.ശിവപ്രസാദിനെ സംസ്ഥാന പ്രസിഡന്‍റായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. വലിയ ഉത്തരവാദിത്തമാണ് സംഘടന ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടി പി.എസ് സജ്‍ഞീവും പ്രസിഡന്‍റ് ശിവപ്രസാദും. അടുത്തിടെയുണ്ടായ റാഗിങ്ങുകളില്‍ എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോളാണ് സംഘടന നവീകരിക്കാന്‍ പുതിയ നേതൃത്വം വരുന്നത്.