പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത വിധം ചുട്ടുപൊള്ളുകയാണ് നാട്. പതിവിലും നേരത്തെ വേനല്‍ കടുത്തതോടെ ചൂടിന് ആശ്വാസമാകുന്ന പാനീയങ്ങളുടെ വിപണനവും വഴിയോരങ്ങളില്‍ സജീവമായിക്കഴിഞ്ഞു.
പലരും പലത് വിളിക്കുമെങ്കിലും ചൂടായാല്‍ ഇവനാണ് വഴിയോരത്തെ താരം. മൊത്തമായും ചില്ലറയായും നല്ല ഡിമാന്‍ഡാണ് വീട്ടിലിരുന്ന ഉള്ളൊന്ന് തണുപ്പിക്കണമെന്ന് തോന്നിയാല്‍ അതിനുമുണ്ട് വഴി. വഴിയോരത്ത് കൂജ വില്‍പന തകൃതി. ഈ കൂജ പഴയ കൂജയല്ല കെട്ടോ, ഹൈടെക് ആണ് ഇതിലും വലിയ ചൂട് വന്നിട്ട് തളര്‍ന്നിട്ടില്ലെന്ന് കോഴിക്കോട്ടുകാര്‍. ഈ ആത്മവിശ്വാസത്തിന് പിന്നിലെ രഹസ്യമെന്തന്നല്ലേ, കോഴിക്കോട്ടുകാര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന പാല്‍സര്‍ബത്ത് തന്നെ കരിക്കും കരിമ്പിന്‍ ജ്യൂസുമൊക്കെ വാടിത്തളരുന്നവര്‍ക്ക് ആശ്വാസമായി വഴിയോരത്തുണ്ട്.