ഇടുക്കിയിലെ അനധികൃത പാറ ഖനനത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സബ് കളക്ടർമാർ നേതൃത്വം നൽകുന്ന സംഘത്തിൽ അന്വേഷണ പരിധി മേഖലയിലെ എസ്.എച്ച്.ഒ, തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തി. ഖനനം നടന്ന ഉടുമ്പൻചോലയിലും, ബാലഗ്രാമിലും പരിശോധന നടത്തി.

നാളെ മുതൽ ഇടുക്കി, ഉടുമ്പൻചോല താലുക്കുകളിൽ കുളം, റോഡ് നിർമ്മാണത്തിന്റെ പേരിൽ ഖനനം നടന്ന പ്രദേശങ്ങളിൽ അന്വേഷണസംഘം പരിശോധന നടത്തും. സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ മരുമകൻ സജിത്ത് കടയാടിമറ്റത്തിൽ തങ്കമണിയിൽ അനധികൃത ഖനനം നടത്തിയെന്ന് ജില്ലാ ജിയോളജിസ്റ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലടക്കം അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.

ENGLISH SUMMARY:

A special investigation team has been appointed to probe illegal stone quarrying in Idukki. The team, led by sub-collectors, includes local officials such as the SHO, tahsildar, village officer, and geologist. Inspections have already begun in Udumbanchola and Balagram, with further examinations scheduled in Idukki and Udumbanchola taluks.