മയക്കുവെടി വച്ച ശേഷം കോടനാട് എത്തിച്ച കാട്ടുകൊമ്പന് ചികിത്സ തുടങ്ങി. ആനയുടെ മസ്തകത്തിലുളള മുറിവിലെ പഴുപ്പ് പൂർണമായും നീക്കി. വിദഗ്ധ ചികിത്സ ഉടൻ തുടങ്ങും.
പതിനൊന്നരയോടെയാണ് കാട്ടുകൊമ്പനെ കോടനാട് അഭയാരണ്യത്തിലെത്തിച്ചത്. തുടർന്ന് ദൗത്യസംഘത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേയ്ക്ക് മാറ്റി
ആദ്യഘട്ട ചികിത്സ ആരംഭിച്ചു. ഇത് ഒന്നര മാസം നീളും. ആന ക്ഷീണിതനാണ്. മസ്തകത്തിലെ മുറിവ് ഗൗരവതരമാണെന്ന് ഡോ. അരുൺ സക്കറിയ മനോരമ ന്യൂസിനോട് പറഞ്ഞു. കനത്തചൂട് ശമിപ്പിക്കാൻ ഇടയ്ക്കിടെ വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. മയക്കം വിട്ട ആന കോടനാട് കൂട്ടിൽ ശാന്തനാണ്. ചികിത്സാ സംഘത്തിൻ്റെ നിരീഷണത്തിലും, പരിചരണത്തിലുമാണ്.