കോഴിക്കോട് കട്ടിപ്പാറയില്‍ അധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ സ്വദേശിനി അലീന ബെന്നിയാണ് മരിച്ചത്. 29 വയസായിരുന്നു. ശമ്പളം കിട്ടാത്തതിന്‍റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്ന് കുടുംബം ആരോപിച്ചു. കട്ടിപ്പാറ നസ്രത്ത് എല്‍.പി. സ്കൂളില്‍ അഞ്ചുവര്‍ഷമായി പഠിപ്പിച്ചിട്ടും ശമ്പളം കിട്ടിയില്ലെന്നാണ് പരാതി.
അതേസമയം, മരണത്തിന് ഉത്തരവാദി വിദ്യാഭ്യാസവകുപ്പെന്ന് ആരോപിച്ച് കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് അലീനയുടെ മരണത്തിന് കാരണം. അലീന ബെന്നിക്ക് സ്ഥിരനിയമനമാണ് നൽകിയത്, യാതൊരു സംഭാവനയും സ്വീകരിച്ചിട്ടില്ല. നിയമന അംഗീകാരം ലഭിക്കാത്തതിൽ മാനേജ്മെന്റിന് പങ്കില്ലെന്നും ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി പ്രതികരിച്ചു. എന്നാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനല്ല മാനേജ്മെന്റിനെന്ന് കുടുംബം പറയുന്നു. തെളിവുകള്‍ കൈവശമുണ്ടെന്നും അലീനയുടെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.