അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വച്ചു. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തില്‍ വച്ചാണ് വെടിവച്ചത്. മയക്കുവെടിയേറ്റ ആന കുറച്ചുദൂരം സഞ്ചരിച്ച് നിലത്തുവീണു. ദേഹത്ത് വെള്ളം ഒഴിച്ച് തണുപ്പിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമം നടക്കുന്നു. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. അടുത്ത അരമണിക്കൂര്‍ നിര്‍ണായകമാണ്. നിരീക്ഷിച്ച് കുങ്കിയാനകള്‍ സമീപത്തുണ്ട്. വെടിയേറ്റ ആനയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. കോടനാട്ടേയ്ക്കു കൊണ്ടുപോകാനാണ് നീക്കം. അനിമല്‍ ആംബുലന്‍സ് സ്ഥലത്തെത്തിക്കാന്‍ ശ്രമിക്കുന്നു.

മൃഗസ്നേഹികളുടെ സമ്മർദം കണക്കിലെടുത്താണ് മയക്കുവെടി വച്ചത്. ഒരു മാസം മുമ്പ് ആനയെ മയക്കുവെടി വച്ച് ആനയ്ക്കു ചികിൽസ നൽകിയിരുന്നു. പക്ഷേ, മുറിവ് ഉണങ്ങിയില്ല . ആനകൾ പരസ്പരം കൊമ്പു കോർത്തതിന് പിന്നാലെയാണ് കൊമ്പന് മസ്തകത്തിൽ മുറിവേറ്റത്.

ENGLISH SUMMARY:

Injured wild elephant spotted near Vettilappara Bridge