മകന്‍റെ മരണത്തിന് ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ഥന്‍റെ മാതാപിതാക്കള്‍. മകന്‍റെ മരണം സംഭവിച്ച് ഒരുവര്‍ഷത്തിന് ശേഷവും പീഡിപ്പിക്കപ്പെടുകയാണ് . സി.പി.എമ്മും എസ്.എഫ്.ഐയും ഇപ്പോഴും കുറ്റക്കാര്‍ക്കൊപ്പമാണ് . മനുഷ്യത്വം ഉണ്ടെങ്കില്‍ ഇനിയെങ്കിലും കൂടെ നില്‍ക്കണമെന്ന് അമ്മ ഷീബയും ആവശ്യപ്പെട്ടു.
മകന്‍റെ ഓര്‍മകളും ആഗ്രഹങ്ങളും മുറുകെപ്പിടിച്ചാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന് അച്ഛന്‍ ടി.ജയപ്രകാശും അമ്മ ഷീബയും പറഞ്ഞു. ഒപ്പം നീതിക്കുള്ള പോരാട്ടം തുടരുകയുമാണ്. സിദ്ധാര്‍ഥന്‍റെ ആഗ്രഹമായിരുന്നു അവനൊപ്പം അമ്മയും വയലിന്‍ പഠിക്കണമെന്ന്. മകന്‍ പോയെങ്കിലും ആ ആഗ്രഹം നടത്തിക്കൊടുക്കുകയാണെന്ന് ഷീബപറഞ്ഞു. വേറെയുമുണ്ടായിരുന്നു അവന് സ്വപ്നങ്ങള്‍..മകന്‍റെ മുറി, വരകള്‍, പുസ്തകങ്ങള്‍, ഉടുപ്പുകള്‍ എല്ലാം നിധിപോലെ കാത്തു സൂക്ഷിക്കുകയാണ്. മകന്‍റെ അവസാന ശബ്ദവും കാതിലുണ്ട്. കോട്ടയത്തെ റാഗിങ് കാഴ്ച കാണുമ്പോള്‍ ചങ്ക് പറിയുന്ന വേദന നിറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.