പി.ടി.ഉഷയ്ക്കെതിരെ കായികമന്ത്രി വി. അബ്ദുറഹിമാന്‍. പി.ടി.ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നും ദേശീയഗെയിംസില്‍ നിന്ന് കളരിയെ പുറത്താക്കിയപ്പോള്‍ ഉഷ ഇടപെട്ടില്ലെന്നും വിമര്‍ശനം. കേരള ഒളിംപിക് അസോസിയേഷനെതിരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഭയപ്പെടുത്തല്‍ വേണ്ടെന്നും കായിക മന്ത്രി പറഞ്ഞു.
ഒത്തുകളി പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച താരങ്ങളെയും കായികമന്ത്രി വിമര്‍ശിച്ചു. മെഡല്‍ തിരിച്ചുനല്‍കുന്നവര്‍ നല്‍കട്ടെയെന്നും പകരം സ്വര്‍ണം വാങ്ങി വരട്ടെയെന്നും വി. അബ്ദുറഹിമാന്‍. ദേശീയഗെയിംസില്‍ ചില മല്‍സരങ്ങളില്‍ ഒത്തുതീര്‍പ്പെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.