എറണാകുളം പൂക്കാട്ടുപടിയിൽ എടത്തല പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കിയ പ്ലാസ്്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഒരേക്കറിൽ അധികം വ്യാപിച്ചു കിടക്കുന്ന വൻ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. തീ പടരുമ്പോൾ ഗോഡൗണിലെ ഷെഡിനുള്ളിൽ തൊഴിലാളികൾ ഉറങ്ങുന്നുണ്ടായിരുന്നു. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.