ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് ഭാര്യ നീതു എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് അമിതവേഗത്തിലെത്തിയ സൂപ്പര്‍ ബൈക്ക് വന്നിടിക്കുകയായിരുന്നു. ബൈക്കിലെ യാത്രികരായ പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു, കാട്ടായിക്കോണം സ്വദേശി അമ്പോറ്റി എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതര പരിക്കേറ്റ ഇരുവരെയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഞാണ്ടൂർക്കോണം ഭാഗത്ത് നിന്ന് ദമ്പതികൾ വീട്ടിലേക്ക് പോകുന്ന വഴിയാണ് എതിർദിശയിൽ നിന്നെത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നീതു സമീപത്തെ വീടിന്റെ മതിലിന് മുകളിലൂടെ തെറിച്ച വീഴുകയായിരുന്നു. വീഴ്ചയിൽ വീടിന്റെ ചുമരിലാണ് ഇവർ ചെന്നിടിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.