അറിവിന്‍റെ ഉല്‍സവത്തിന് ഇന്ന് കലാശക്കൊട്ട്. മലയാള മനോരമയും വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റമോണിക്കയും സംയുക്തമായി നടത്തുന്ന റീഡ് ആൻഡ് വിൻ മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ ജേതാവിനെ ഇന്നറിയാം. ഗ്രാന്‍ഡ് ഫിനാലെ ഇന്ന് രാത്രി ഏഴിന് മനോരമ ന്യൂസ് സംപ്രേഷണം ചെയ്യും. ബേസില്‍ ജോസഫ് ആണ് മുഖ്യാതിഥി
കുട്ടികൾക്കും മുതിർന്നവർക്കും അറിവിന്റെ ലോകം തുറന്ന് സാന്റമോണിക്ക സ്റ്റഡി അബ്രോഡുമായി ചേര്‍ന്ന് മലയാള മനോരമ അവതരിപ്പിക്കുന്ന റീഡ് ആന്‍ഡ് വിന്‍ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടിയുളള ഏറ്റവും വലിയ ക്വിസ് മല്‍സരമാണ്. കേരളത്തിലെ 14 ജില്ലകളിലെ ആയിരത്തിഇരുന്നൂറില്‍പരം സ്കൂളുകളില്‍ നിന്ന് മല്‍സരിച്ച് വിജയികളായ 32 ടീമുകളാണ് വിവിധ ഘട്ടങ്ങളില്‍ മല്‍സരിച്ചത്. ഏട്ട് ക്വാളിഫയറുകളും രണ്ട് സെമിയും പിന്നിട്ടാണ് നാല് ടീമുകള്‍ ഫൈനലിലേക്ക് പ്രവേശനം നേടിയത്. കാസര്‍കോട് ജില്ലയിലെ SATHSS മഞ്ചേശ്വരം, മലപ്പുറം ജില്ലയിലെ THSS വടക്കാങ്ങര , തൃശൂര്‍ ജില്ലയിലെ വിജയഗിരി പബ്ളിക് സ്കൂൾ , കോഴിക്കോട് ജില്ലയിലെ GHSS അവിടനല്ലൂർ എന്നീ സ്കൂളുകളാണ് ഗ്രാന്‍ഡ് ഫിനാലെയിലെ മല്‍സരാര്‍ഥികള്‍. പ്രശസ്ത ക്വിസ് അവതാരകൻ മേജർ ചന്ദ്രകാന്ത് നായരാണ് ക്വിസ് മാസ്റ്റര്‍. അറിവിന്റെ ഉല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് ഒന്നര ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം. ഇതോടൊപ്പം മൂന്ന് ടീമുകള്‍ക്കും ഡല്‍ഹിയിലേക്കുള്ള പഠനയാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.