കോഴിക്കോട് മാങ്കാവ് ലുലു മാൾ എക്സിബിഷൻ ഗ്രൗണ്ടിൽ നാലു ദിവസമായി സംഘടിപ്പിച്ച മലയാള മനോരമ ക്വിക്ക് കേരള മിഷനറി എക്സ്പോ സമാപിച്ചു. ഒരു രാജ്യം ഒരു മാര്‍ജിന്‍, ചെറുകിട ബിസിനസ് മേഖലയിലെ അസമത്വങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സമാപന ദിവസം സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ വ്യാപാര-വ്യവസായ സംരംഭങ്ങളിലെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുത്ത വ്യാപാരികളും വ്യവസായികളും ചെറുകിട മേഖലയിലെ ആശങ്കകളും സംരംഭങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും വിവരിച്ചു.