govindan-arsho

File photo

ടി.പി.ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച  എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ നിലപാടിനെ തള്ളി  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആരെയും തല്ലുന്നതിനോട് സിപിഎം യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആരെയും തല്ലാന്‍ പാടില്ലെന്നതാണ് സിപിഎമ്മിന്‍റെ നിലപാട് എന്നും ഗോവിന്ദന്‍ പറഞ്ഞു.  

Read Also: ടി.പി. ശ്രീനിവാസനെ തല്ലിയത് തെറ്റല്ല; ന്യായീകരിച്ച് ആര്‍ഷോ

ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ഇന്നലെ രംഗത്തെത്തിയിരുന്നു. ശ്രീനിവാസന്‍ തെറിപറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ഥി തല്ലിയതെന്നും അതിന് എസ്.എഫ്.ഐ മാപ്പ് പറയേണ്ടകാര്യമില്ലെന്നും ആര്‍ഷോ പറഞ്ഞു.