സംസ്ഥാന വ്യവസായ വകുപ്പിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത് വസ്തുതയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തരൂര്‍ പൊതുവായി സംസാരിക്കുകയല്ല ചെയ്തത്. ഐ.ടി വികസനത്തിന്റെ കണക്ക് എടുത്താല്‍ വലിയ വികാസം കേരളം നേടി. ഇക്കാര്യമാണ് ആ ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: നല്ലത് നല്ലതെന്ന് പറയണം; രാഷ്ട്രീയത്തിനതീതമായി ചിലത് കാണാനാകണം: തരൂര്‍
ഇതിനിടെ സംസ്ഥാന വ്യവസായ വകുപ്പിനെ പ്രശംസിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി: ശശി തരൂര്‍ രംഗത്തെത്തി. വ്യവസായ വകുപ്പിനെ പ്രശംസിച്ചതില്‍ ഉറച്ച് നില്‍ക്കുന്നു. നല്ലത് നല്ലതെന്ന് പറയണം. നല്ലത് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കുന്നത് തന്റെ രീതിയാണ്. ഭാവി മുന്നില്‍കണ്ട് രാഷ്ട്രീയത്തിന് അതീതമായി ചിലത് നമുക്ക് കാണാന്‍ പറ്റണം. ലേഖനത്തിന്റെ അവസാനം പറഞ്ഞത് ഭരണം മാറുമ്പോള്‍ കൊടിപിടിക്കരുതെന്നാണ്. വ്യവസായം തുടങ്ങാന്‍ രണ്ട് മിനിറ്റെന്ന് പറയുന്നത് അതിശയോക്തിയെന്ന് തനിക്കും തോന്നി. ഭരണത്തിലെത്താന്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം.
രാഷ്ട്രീയത്തിന് അതീതമായി വികസനത്തെ എല്ലാ പാര്‍ട്ടികളും കാണണം. അവരുടെ തെറ്റുകളും തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണാന്‍ ട്രംപ് തയാറായത് രാജ്യത്തിനുള്ള അംഗീകാരമാണ്. വിദേശകാര്യത്തപ്പറ്റി ചിന്തിക്കുമ്പോള്‍ രാജ്യം മാത്രമാകണം മനസ്സില്‍. യു.എസ്സിന്റെ നാടുകടത്തലിനെതിരെ താനും പറഞ്ഞിരുന്നുവെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.