സര്‍ക്കാരിനെതിരെ വനംവകുപ്പ് ജീവനക്കാരുടെ സംഘടനയായ ഫോറസ്റ്റ് സംഘ്. വനം വന്യജീവി സംഘർഷം തടയാന്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം യാതൊന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. വന്യമൃഗങ്ങളെ തുരത്തുന്നതിനൊപ്പം വനപാലകര്‍ക്ക് രാഷ്ട്രീയക്കാരുടെ ഭീഷണിയും കയ്യേറ്റവും പ്രതിരോധിക്കേണ്ട സ്ഥിതിയാണെന്നും പരാതിയുണ്ട്. വന്യജീവി പ്രതിരോധത്തിനായി വനം വകുപ്പിനെ ആധുനികവൽക്കരിക്കാൻ യാതൊരു നടപടിയുമില്ല. ദ്രുതകരമ സേനയെ പ്രഖ്യാപിച്ചതല്ലാതെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. അംഗബലം കൂട്ടാതെ പ്രതിരോധം നടപ്പാവില്ല.വന്യജീവി സംഘർഷങ്ങളുണ്ടായാല്‍ ജനങ്ങൾ വനപാലകര്‍ക്കെതിരെ തിരിയുകയാണ്. ഈ ഭീഷണി മറികടക്കുക പ്രയാസമാണ്.
ആശങ്ക പൂർണമായും നീങ്ങണമെങ്കിൽ വനം വകുപ്പിന്റെ അംഗബലം കൂട്ടുന്നതിനൊപ്പം മതിയായ ഫണ്ടനുവദിച്ച് പ്രതിരോധവും ഉറപ്പാക്കണം. മാറി മാറി വരുന്ന സർക്കാരുകൾക്ക് സ്റ്റേഷന് ചുമതലയുള്ള വനപാലകരുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയുന്നില്ലെന്നും വിമര്‍ശനം.