കോട്ടയം മെഡിക്കല്‍ നഴ്സിങ് കോളജിലെ റാഗിങില്‍ പ്രിന്‍സിപ്പല്‍ എ.ടി.സുലേഖ, അസി. വാര്‍ഡന്‍ അജീഷ് പി. മാണി എന്നിവര്‍ക്ക് സസ്പെന്‍ഷന്‍. ഹോസ്റ്റല്‍ സെക്യൂരിറ്റിയെ നീക്കാനും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും പ്രിന്‍സിപ്പലിനും വാര്‍ഡനും വീഴ്ച പറ്റിയെന്ന് കണ്ടെത്തി. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
അതേസമയം, കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ റാഗിങ്ങിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. റാഗിങ് നടന്നത് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു.
സീനിയർ വിദ്യാർഥികളുടെ ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്റെ പേരിലായിരുന്നു ഈ ദൃശ്യങ്ങളിൽ കാണുന്ന ക്രൂരത ഡിസംബർ മാസം പതിമൂന്നാം തീയതി നടന്നത്. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. റാഗിങ്ങിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി