ഒരു കാലത്ത് മലയാളത്തിലും മറ്റു ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നിന്ന നടനാണ് സുധീര്‍ സുകുമാരന്‍. 2021ല്‍ ആണ് അദ്ദേഹത്തിന് മലാശയ കാന്‍സര്‍ കണ്ടെത്തുന്നത്. തന്‍റെ കാന്‍സറിന് കാരണം അല്‍ഫാമെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് നടന്‍. കൊച്ചിരാജാവിലൂടെ തിളങ്ങി ഡ്രാക്കുള ഹിറ്റായി നില്‍ക്കുന്ന കാലം സിനിമയില്‍ തിരക്കേറിയിരുന്നു. 2021ല്‍ ആണ് സുധീറിന് മലാശയ കാന്‍സര്‍ കണ്ടെത്തുന്നത്.തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് മാരകമായ രക്തസ്രാവം ഉണ്ടായത്.മുന്‍പും രക്ത സ്രാവം ഉണ്ടായെങ്കിലും പൈല്‍സ് എന്നു കരുതി അവഗണിച്ചു.ഒരു സിനിമ സെറ്റില്‍ വച്ച് മമ്മൂട്ടി തന്നെ ശരീരത്തിന് പണ്ടത്തെപ്പോലെ മസില്‍പവറില്ല,എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞത്.അതും തമാശയെന്ന് കരുതി.
കാന്‍സര്‍ സ്ഥിരീകരിച്ചതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി.അസുഖവിവരം ആരോടും പറഞ്ഞില്ല.ശസ്ത്രക്രിയ കഴിഞ്ഞ് മുപ്പതാംദിവസം തെലുങ്ക് സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണത്തില്‍ പങ്കെടുക്കുകയും ചെയ്തു.ഷൂട്ടിനിടെ പലവട്ടം തുന്നലിലൂടെ ചോര പൊടിഞ്ഞു.
ആത്മവിശ്വാസമാണ് തന്നെ അതിജീവിപ്പിച്ചത്.മുപ്പതാം ദിവസം ഷൂട്ടിനിറങ്ങിയതും ആത്മവിശ്വാസം കൊണ്ടാണ്.മാരക രോഗം എന്ന് കരുതിയില്ല.പനിപോലെ കണ്ട് ചികില്‍സിച്ചു.ഡോക്ടര്മാമാരുടെ നല്ലവാക്കുകള്‍ മരുന്നിനേക്കാള്‍ ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്.നല്ല വാക്കുതരുന്ന ആത്മവിശ്വാസത്തിലാണ് അതിജീവനം.കൃത്യമായി വ്യായാമം ചെയ്തിരുന്ന ആരോഗ്യം നോക്കിയിരുന്ന തനിക്ക് കാന്‍സര്‍ വന്നു.എല്ലാവരും ആരോഗ്യ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണ്.
എന്താണ് തന്‍റെ രോഗത്തിന് കാരണം എന്ന് ഏറെ ആലോചിച്ചു.ഒടുവില്‍ എത്തിയത് അല്‍ഫാമിലാണ്.അതിന്‍റെ കരിഞ്ഞഭാഗമായിരുന്നുഏറെ ഇഷ്ടം.ഒരു പാട് കഴിച്ചു.ഒപ്പം പച്ചക്കറികള്‍ കഴിച്ചിട്ടില്ല.ഇതാവാം രോഗത്തിലേക്ക് നയിച്ചത് എന്ന് സംശയിക്കുന്നു.റെഡ്മീറ്റ് ഏറെക്കുറേ ഒഴിവാക്കി.അല്‍ഫാം പോലെയുള്ള ആഹാരം കഴിക്കുന്നതിനൊപ്പം പച്ചക്കറികൂടി കഴിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണം.തിരുവല്ല ബിലീവേഴ്സ് ചര്‍ച്ചിലെ കാന്‍സര്‍ ദിന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സുധീര്‍ സുകുമാരന്‍.