തിരുവനന്തപുരം പാലോട്- കരുമൺകോട് വീട്ടുമുറ്റത്തു കിടന്ന കാറില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കാറിന് തീപിടിച്ചത് കണ്ട് ഓടിക്കൂടിയവരാണ് അറുപത്തിനാലുകാരനെ പുറത്തെടുത്തത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ ആണ് മരിച്ചത്. കാറിനുള്ളില്‍ വീട്ടിലെ വളര്‍ത്തുനായയുമുണ്ടായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി പത്തരയോടടുത്ത് നാട്ടുകാരാണ് വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തുന്നത് ആദ്യം കണ്ടത്. പുരുഷോത്തമനും ഭാര്യയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. പിന്നാലെ ഭാര്യ ഇളയ മകന്റെ വീട്ടിലേക്ക് പോയി. രണ്ടുദിവസമായി പുരുഷോത്തമന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം.
പുരുഷോത്തമൻ മുന്‍പ് ഗൾഫിലായിരുന്നു. പാലോട് കുറച്ച് നാൾ ജീപ്പ് ഓടിച്ചിരുന്നു. നിലവില്‍ ജോലിയൊന്നുമുണ്ടായിരുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മോർട്ടവും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.