ലഹരിക്കെതിരായ ചങ്ങനാശേരി മാരത്തണിനു മുന്നോടിയായി ലഹരിവിരുദ്ധ ദീപ പ്രതിജ്ഞ നടത്തി. ചങ്ങനാശേരി സെന്‍റ് തോമസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജെയിംസ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. സര്‍ഗക്ഷേത്ര സ്പോര്‍ട്സ് ആന്‍ഡ് വെല്‍നസ് ഫോറം ചെയര്‍മാന്‍ സിബിച്ചന്‍ തരകന്‍പറമ്പില്‍ അധ്യക്ഷനായി. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കുളം, തോമസുകുട്ടി തേവലക്കര, സണ്ണി ഇടിമണ്ണിക്കല്‍, ജിജി ജോര്‍ജ് കോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. നാളെ ആദ്യത്തെ 60 പേര്‍ക്ക് സ്പോട്ട് റജിസ്ട്രേഷന്‍ സൗകര്യവുമുണ്ട്.