കൊച്ചിയില്‍ ഇന്ന് നോ ഹോണ്ദിനം. ശബ്ദമലീനീകരണവുമായി ബന്ധപ്പെട്ട അവബോധം എന്ന നിലയ്ക്കാണ് നഗരത്തില്‍ നോ ഹോണ്ദിനം ആചരിക്കുന്നത്. നിരോധിത മേഖലകളില്‍ ഹോണ്മുഴക്കുന്നവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റിപൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
കൊച്ചി സിറ്റി പരിധിയില്‍ ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങള്‍ ഇന്ന് നിശബ്ദമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഹോണ്‍ മുഴക്കുനന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.