സിൽവർ ലൈനിന് പകരം ഇ ശ്രീധരൻ മുന്നോട്ട് വച്ച സെമി ഹൈസ്പീഡ് ട്രെയിൻ പദ്ധതിയുടെ സാധ്യത പരിശോധിച്ച് സർക്കാർ. കൂടുതലും തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും വിഭാവനം ചെയ്യുന്ന പദ്ധതിയുടെ സജീവ ആലോചനയുമായി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സഹായിക്കാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്താണ് വഴിത്തിരിവായത്.
സില്‍വര്‍ ലൈന്‍ ഒന്നുമാകതെ മുടങ്ങിക്കിടക്കുന്നതിനാല്‍ പ്രായോഗികമായ സെമി സ്പീഡ് റയില്‍ എന്ന ആശയം ഡിസംബര്‍ 27നാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേരളത്തിലെ ജനങ്ങളുടെ താല്പര്യം പരിഗണിച്ച് 25 കിലോമീറ്ററിനിടയില്‍ സ്റ്റേഷന്‍ വരുന്ന രീതിയിലുള്ള വേഗ റയിലാണ് ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെയാണെങ്കില്‍ ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്ന പാത കണ്ണൂര്‍ വരെയാണ്
25 - 30 കിലോമീറ്റർ ഇടവിട്ട് 15 സ്റ്റേഷനുകളുണ്ടാകും. തുരങ്കത്തിലൂടെയും തൂണുകളിലൂടെയുമുള്ള റയിലാണ് ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്നത് .ഇതോടെ ഭൂമി ഏറ്റെടുക്കല്‍ അധികം വേണ്ടി വരില്ല എന്നതാണ് ആശയത്തെ ആകര്‍ഷകമാക്കുന്നത്. സിൽവർ ലൈനിൽ ലക്ഷ്യമിട്ട 350 കിലോമീറ്റർ പകരം 200 കിലോമീറ്റർ ആയിരിക്കും വേഗത. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി റെയിൽവേയ്ക്ക് 51 ശതമാനവും കേരളത്തിന് 41 ശതമാനവും ഓഹരിയുള്ള പ്രത്യേക ദൗത്യ നിർവഹണ ഏജൻസി രൂപീകരിക്കണമെന്നാണ് ഈ ശ്രീധരൻ്റെ നിർദേശം. ഗേജിലും വേഗത്തിലും റെയിൽവേയുടെ സ്ഥലത്തിൻ്റെ കാര്യത്തിലും റെയിൽവേ നിയന്ത്രണം കടുപ്പിച്ചതോടെ അംഗീകാരം ലഭിക്കാനിടയില്ലെന്ന് കണ്ടാണ് സിൽവർ ലൈൻ പദ്ധതിയിൽ സർക്കാര്‍ പതിയെ ലൈന്‍ മാറ്റുന്നത്