sreedharan

TOPICS COVERED

അതിവേഗ റയിൽവേയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലെത്തുന്നു. ഫെബ്രുവരി 15 ന് മലപ്പുറത്താണ് ആദ്യയോഗം വിളിക്കുന്നത് പിന്നാലെ ഇ. ശ്രീധരൻ നിർദേശിക്കുന്ന അതിവേഗ റയിൽവേലൈൻ കടന്നു പോവുന്ന വിവിധ സ്‌ഥലങ്ങളിലുളള  നാട്ടുകാരെ കാണുകയാണ് ലക്ഷ്യം.

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗപാത കടന്നു പോവുന്ന നിലവിൽ നിലവിൽ റയിൽവേ ലൈനില്ലാത്ത മലപ്പുറത്താണ് ആദ്യമെത്തുന്നത്. ജനങ്ങളുടെ ആശയങ്ങളും ആശയക്കുഴപ്പവും സ്വപ്‌നങ്ങളുമെല്ലാം ഇ ശ്രീധരൻ അടങ്ങുന്ന സംഘവുമായി പങ്കുവയ്ക്കാം. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നാട്ടുകാർക്ക് ഉത്തരം നൽകുകയാണ് ലക്ഷ്യം പദ്ധതിയോട് ഏറ്റവും താൽപര്യം കാട്ടുന്ന മലപ്പുറത്തും പിന്നാലെ കരിപ്പൂരിലുമായിരിക്കും ആദ്യയോഗങ്ങൾ. സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി സംസ്‌ഥാന സർക്കാർ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴുണ്ടായ സംഘർഷങ്ങളുടെ പശ്ച്‌ചാത്തലത്തിൽ കൂടിയാണ് തുറന്ന ചർച്ചക്ക് വേദി ഒരുക്കുന്നത്.

കേരളത്തിൽ അതിവേഗ റയിൽവേ ലൈൻ പദ്ധതി നടപ്പാക്കാനുളള ഡിപിആർ തയ്യാറാക്കാൻ ഇ. ശ്രീധരനെ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥ‌ാന സർക്കാർ വാദിക്കുന്നതിനിടെയാണ് ഡിഎംആർസിയുടെ നേതൃത്വത്തിൽ സംവാദപരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലുമാണ് പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കേണ്ടത്. 

ENGLISH SUMMARY:

E. Sreedharan is leading discussions with the public regarding the high-speed railway project in Kerala. The first meeting is scheduled for February 15th in Malappuram, aiming to engage residents along the proposed high-speed rail corridor.