കൊച്ചി കയർ ബോർഡ് ഓഫീസിൽ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ചു. കൊച്ചി പാലാരിവട്ടം ആലിൻചുവട് സ്വദേശി ജോളി മധുവാണ് തലയിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ യാണ് മരിച്ചത്. സംഭവത്തിൽ കയർ ബോർഡ് ചെയർമാനും മുൻ സെക്രട്ടറിക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. കേന്ദ്രസർക്കാരിന് കീഴിലുള്ള കയർ ബോർഡിന്റെ കൊച്ചി ഓഫീസിലെ സെക്ഷൻ ഓഫീസർ ആയിരുന്ന ജോളി തൊഴിലിടത്ത് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനം എന്നാണ് കുടുംബത്തിന്റെ പരാതി.
അതേസമയം, കുടുംബത്തിന്‍റെ ആരോപണങ്ങള്‍ തള്ളി കയര്‍ ബോര്‍ഡ് രംഗത്തെത്തി. പരാതിക്കാരിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞപ്പോള്‍ സ്ഥലംമാറ്റം റദ്ദാക്കിയിരുന്നു. മറ്റ് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വേണ്ട നടപടി സ്വീകരിക്കും. അവധിയും വേതനവും അനുവദിച്ചെന്നുമാണ് ബോര്‍ഡിന്‍റെ വിശദീകരണം.