മറ്റൊരു തദ്ദേശതിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശാപമോഷമാകാതെ തിരുവനന്തപുരം കോര്‍പറേഷന് കീഴിലൊരു കമ്മ്യൂണിറ്റി ഹാള്‍. ആറ്റുകാല്‍ കുര്യാത്തി വാര്‍ഡില്‍ നിര്‍മിച്ച കമ്മ്യൂണിറ്റി ഹാളാണ് കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി തുറക്കാതെ കിടക്കുന്നത്. കോര്‍പറേഷന്‍റെ അടിയന്തിര ഇടപെടലാണ് പ്രദേശവാസികള്‍ ആവശ്യപ്പെുന്നത്
ഗേറ്റ് തുരുമ്പെടുത്ത് കഴിഞ്ഞു. ഗേറ്റിലെ ചങ്ങലമാത്രമല്ല, കമ്മ്യൂണിറ്റി ഹാളിന്‍റെ പൂട്ടും തുറക്കാറില്ല. ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം കുര്യാത്തി വാര്‍ഡില്‍ എംഎസ് കെ നഗറിലാണ് ഈ കമ്മ്യൂണിറ്റി ഹാള്‍. ഉദ്ഘാടനം കഴിഞ്ഞ പട്ടികജാതി വകുപ്പിന്‍റെ കീഴിലുള്ള പ്രദേശത്താണ് 15 വര്‍ഷം മുന്‍പ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് തുടക്കമിട്ടത്. പാവപ്പെട്ട പട്ടികജാതി കുടുംബങ്ങളിലെ കുട്ടികളുടെ വിവാഹവും മറ്റ് ചടങ്ങുകളും നടത്താന്‍ ആശ്രയമാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴും ഉയര്‍ന്ന് തുക മുടക്കി സ്വകാര്യ കല്യാണ മണ്ഡപങ്ങളില്‍ കല്യാണങ്ങള്‍ നടത്തേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍
പുതിയ കോര്‍പറേഷന്‍ ഭരണസമിതി വന്നപ്പോഴും ഇപ്പോ ശരിയാക്കാമെന്ന് പറഞ്ഞ് ആശിപ്പിച്ചു. എന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാന്‍ പത്തുമാസം പോലും ഇല്ലെന്നിരിക്കെ ഭരണത്തിന നേതൃത്വം നല്‍കുന്നവര്‍ ഇതിന് പരിഹാരം കാണണം.