തമിഴ് സിനിമ, സീരിയൽ നടനും സിപിഎം പ്രവർത്തകനുമായ മൂന്നാർ ഇക്കാ നഗറിൽ കെ.സുബ്രഹ്മണ്യൻ കുഴഞ്ഞുവീണു മരിച്ചു. 57 വയസായിരുന്നു. തൊടുപുഴയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ് സുബ്രഹ്മണ്യന്‍.
തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നാറിൽ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് 9നു ശാന്തിവനത്തിൽ നടക്കും. ഭാര്യ: പാർവതി (മൂന്നാർ സർവീസ് ബാങ്ക്). മക്കൾ: വിദ്യ, വിവേക്. മരുമക്കൾ: കാർത്തിക്, അഭിരാമി.
Tamil film and serial actor, as well as CPM activist, Munnar Ikka Nagar resident K. Subrahmanyan, collapsed and passed away:
Tamil film and serial actor, as well as CPM activist, Munnar Ikka Nagar resident K. Subrahmanyan, collapsed and passed away. He was 57 years old. He collapsed at Adimali on Thursday while returning after attending the CPM district conference held in Thodupuzha. Though he was immediately taken to the hospital, he could not be saved. S