ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 1160 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. ലൈഫ് പദ്ധതിയില്‍ ഇതുവരെ 5,39,042 കുടുംബങ്ങള്‍ക്ക് വീടായെന്നും ബജറ്റ് അവതരിപ്പിക്കവേ മന്ത്രി പറഞ്ഞു.
അഞ്ച് ലക്ഷം പേര്‍ക്ക് സഹായം ലഭ്യമാക്കുന്ന കാരുണ്യ ആരോഗ്യ പദ്ധതിക്കായി ആദ്യഘട്ടമായി 700 കോടി രൂപ പ്രഖ്യാപിച്ചു. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും കൂടുതല്‍ സൗജന്യ ചികില്‍സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയുടെ വികസന പദ്ധതികള്‍ക്കായി ഇതുവരെ സര്‍ക്കാര്‍ 38126 കോടി രൂപ ചെലവഴിച്ചു. ബജറ്റില്‍ നീക്കി വയ്ക്കുന്ന തുകയെക്കാള്‍ കൂടുതല്‍ പണം കാരുണ്യയ്ക്കായിചെലവഴിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കുന്നതിനായി 50 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.