കാസർകോട് കാഞ്ഞങ്ങാട് പടന്നക്കാട് മേൽ പാലത്തിനടുത്ത് ലോറികൾക്കിടയിൽ പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിക്, തൻവീർ എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതോടെയായിരുന്നു അപകടം. നിർത്തിയിട്ട ലോറിയെ മറികടക്കുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് എതിർവശത്തുനിന്നും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.