USAF military ground personnel load Joint Direct Attack Munitions (JDAM) into a US Air Force (USAF) B-1 Lancer bomber on the tarmac at RAF Fairford in south-west England on March 11, 2026. Fairford is one of two bases, along with the Diego Garcia facility in the Indian Ocean, that the UK has given the US permission to use for "specific defensive operations into Iran" to destroy Iranian missiles at source, the British defence minister said in a statement. (Photo by Henry NICHOLLS / AFP)

USAF military ground personnel load Joint Direct Attack Munitions (JDAM) into a US Air Force (USAF) B-1 Lancer bomber on the tarmac at RAF Fairford in south-west England on March 11, 2026. Fairford is one of two bases, along with the Diego Garcia facility in the Indian Ocean, that the UK has given the US permission to use for "specific defensive operations into Iran" to destroy Iranian missiles at source, the British defence minister said in a statement. (Photo by Henry NICHOLLS / AFP)

പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വീണ്ടും സമാധാനനീക്കവുമായി ഒമാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ഒമാന്‍ ഭരണാധികാരിയെ ഫോണില്‍ വിളിച്ചു.  ലോക വിപണിയിലെ പ്രതിസന്ധി കുറയ്ക്കാന്‍ രാജ്യാന്തര ഊര്‍ജ ഏജന്‍സിയില്‍ (ഐഇഎ) അംഗങ്ങളായ 32 രാജ്യങ്ങള്‍  കരുതല്‍ എണ്ണ ശേഖരം തുറക്കാന്‍ തീരുമാനിച്ചു. ഈദിന് മുന്നോടിയായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം. ഒമാന്റെ ഭാഗത്ത് നിന്നാണ് വീണ്ടും സമാധാന നീക്കം. യുദ്ധമല്ല ചര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നറിയിച്ച ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഗള്‍ഫ് നാടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പ്രതിഷേധം അറിയിച്ചു. 

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ശക്തമാക്കിയ ഇറാന്‍ കുഴിബോംബുകളും കപ്പല്‍വേധ മിസൈലുകളും കൊണ്ട് ഹോര്‍മുസില്‍ വലിയ പ്രതിരോധം തീര്‍ക്കുകയാണ്. ഇറാന്റെ നീക്കങ്ങള്‍ക്ക് റഷ്യയുടെയും ചൈനയുടെയും പരോക്ഷ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍  തകര്‍ത്തെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മേഖലയിലെ ഇറാന്റെ മേധാവിത്വത്തിന് ഇളക്കമുണ്ടാക്കാനായിട്ടില്ല. പ്രശ്നപരിഹാരം വൈകുന്നതോടെയാണ് കരുതല്‍ എണ്ണ ശേഖരം തുറക്കാന്‍ യുഎസും യുകെയുമടക്കം രാജ്യാന്തര ഊര്‍ജ ഏജന്‍സിയില്‍ അംഗങ്ങളായ 32 രാജ്യങ്ങള്‍ തീരുമാനിച്ചത്.  

അതേസമയം ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഗള്‍ഫിലെ  വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക്  സാരമായ കേടുപാടുകളുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് . സൗദി, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണ ശ്രമം തകര്‍ത്തു. ദുബായ് വിമാനത്താവളത്തിനുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനടക്കം നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമനായിക്ക് പരുക്കേറ്റെന്ന്  ഇറാന്‍ സ്ഥിരീകരിച്ചു. 

ENGLISH SUMMARY:

Oman has renewed diplomatic efforts to ease tensions in the escalating West Asia conflict, with Iranian President Masoud Pezeshkian holding a phone conversation with Sultan Haitham bin Tariq. Gulf nations are pushing for a temporary ceasefire ahead of Eid, hoping to bring an end to the war through negotiations. Amid fears of a global energy crisis, 32 member countries of the International Energy Agency (IEA), including the United States and the United Kingdom, have decided to release strategic oil reserves to stabilize global markets. Meanwhile, Iran has tightened control over the Strait of Hormuz by deploying naval mines and anti-ship missiles, while reports suggest indirect backing from Russia and China. Drone attacks and attempted air strikes in several Gulf countries have heightened regional tensions.