**EDS: THIRD PARTY IMAGE; SCREENGRAB VIA SANSAD TV** New Delhi: Union Home Minister Amit Shah speaks in the Lok Sabha during the second part of Budget session of Parliament, in New Delhi, Wednesday, March 11, 2026. (Sansad TV via PTI Photo)(PTI03_11_2026_000371B)
ലോക്സഭ സ്പീക്കര്‍ ഓംബിര്‍ലയ്ക്ക് എതിരായ പ്രതിപക്ഷ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് മറുപടി പറയവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. സഭ ചേരുമ്പോള്‍ രാഹുല്‍ വിദേശത്തേക്കു പോകും. പ്രധാന ബില്ലുകളുടെ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാറില്ല. സ്പീക്കറുടെ പെരുമാറ്റത്തെ വിമര്‍ശിക്കുന്ന രാഹുല്‍ സ്വന്തം പെരുമാറ്റം എങ്ങനെയെന്ന് ചിന്തിക്കണമെന്നും അമിത്ഷാ പറഞ്ഞു. ഇതോടെ, അമിത് ഷാ മാപ്പു പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ബഹളത്തിനിടെ ശബ്ദവോട്ടെടെ പ്രമേയം തള്ളുകയായിരുന്നു
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത്. സംസാരിക്കാന്‍ സ്പീക്കര്‍ അവസരംനല്‍കുന്നില്ലെന്നാണ് പരാതി. സഭ ചേരുമ്പോള്‍ രാഹുല്‍ വിദേശത്തേക്കുപോകും. പ്രധാന ബില്ലുകളുടെ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാറില്ല.സ്പീക്കറുടെ പെരുമാറ്റത്തെ വിമര്‍ശിക്കുന്ന രാഹുല്‍ സ്വന്തം പെരുമാറ്റം എങ്ങനെയെന്ന് ചിന്തിക്കണം. പ്രധാനമന്ത്രിയെ ഓടിവന്നുകെട്ടിപ്പിടിക്കുന്നു. ഭരണപക്ഷത്തിന് ഫ്ലയിംഗ് കിസ് നല്‍കുന്നു. ഇതാണോ
സഭയിലെ പെരുമാറ്റ രീതിയെന്നും അമിത് ഷാ ചോദിച്ചു.
അമിത് ഷാ മാപ്പു പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. പിന്നാലെ പ്രമേയം വോട്ടിനിട്ട് തള്ളി. നേരത്തെ കെ.സി.വേണുഗോപാലും
പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ സഭയില്‍ വാക്പോരുണ്ടായി. പ്രധാനമന്ത്രിയെ വനിതാ എംപിമാര്‍ ആക്രമിക്കുമെന്ന വിവരം
എവിടെ നിന്നാണ് സ്പീക്കര്‍ക്ക് ലഭിച്ചതെന്ന് കെ.സി.ചോദിച്ചു. പ്രതിപക്ഷാംഗങ്ങള്‍ ചേംബറില്‍ എത്തി സ്പീക്കറെ വരെ ഭീഷണിപ്പെടുത്തിയെന്ന്
റിജിജു മറുപടി നല്‍കി. കേരളത്തില്‍നിന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു