കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചകളെ പരിഹസിച്ച പിണറായി വിജയന്റെ പരാമര്‍ശം രസിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി അത്തരം തമാശകൾ പറയേണ്ടെന്നും 2006ലും 2011ലും വി.എസ്. അചുതാനന്ദനോട് ചെയ്തത് പറയേണ്ടിവരുമെന്നും സതീശൻ ഓർമിപ്പിച്ചു.
പ്രവാസി വ്യവസായിയായ രവി പിള്ളയെ ആദരിച്ച ചടങ്ങിലായിരുന്നു ഈ തമാശ. പക്ഷേ തമാശയ്ക്കുള്ളിലെ പരിഹാസച്ചുവ പ്രതിപക്ഷ നേതാവിന് അത്ര രുചിച്ചില്ല.
മുഖ്യമന്ത്രിയുടെ തമാശ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കെ, ചൂടേറിയ രാഷ്ട്രീയ കാലാവസ്ഥയിൽ അണികൾക്ക് ചിരിക്ക് രാഷ്ട്രീയ മറുപടി സമ്മാനിക്കുകയാണ് സതീശൻ.