tiger-death

വയനാട്ടില്‍ മൂന്ന് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയത് അന്വേഷിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.  ഉത്തര മേഖല സി.സിഎഫ് കെ.എസ്.ദീപയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി. ഡോ. അരുണ്‍സഖറിയ,  ഡിഎഫ് ഒമാരായ ധനേഷ് കുമാര്‍, അജിത് കെ.രാമന്‍ വരുണ്‍ദാലിയ എന്നിവരും സംഘത്തിലുണ്ട്.  മയ്യക്കൊല്ലിയില്‍ രണ്ട് കടുവകളെയും വൈത്തിരിയില്‍ കടുവ കുഞ്ഞിനെയുമാണ് ചത്തനിലയില്‍ കണ്ടെത്തിയത്.  ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും വനം മന്ത്രി നിര്‍ദേശിച്ചു

ENGLISH SUMMARY:

Three tigers found dead in Wayanad; order to investigate