വരാനിരിക്കുന്നത് കിഫ്ബി വക ടോള്‍ പൂരം. അമ്പതിലധികം റോഡുകളില്‍ യാത്രക്കാര്‍ ടോള്‍ കരുതേണ്ടിവരും. അടുത്തവര്‍ഷം ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ ഉയരാനിരിക്കുന്ന ടോള്‍ ബൂത്തുകള്‍ കൂടി ചേരുമ്പോള്‍ ടോളടച്ച് പോക്കറ്റ് കീറും. ബൈപ്പാസുകള്‍, തുരങ്കപാത, തീരദേശ–മലയോരപാതകള്‍ക്കെല്ലാം ടോള്‍ നല്‍കേണ്ടിവരും. മഞ്ചേശ്വരം മുതല്‍ പാറശാല വരെ യാത്രാച്ചെലവ് വന്‍തോതില്‍ ഉയരും.
കിഫ്ബി വഴി പൊതുമരാമത്ത് വകുപ്പ് നിലവില്‍ നടപ്പാക്കുന്നത് 511 പദ്ധതികള്‍. ആകെ ചെലവിടുന്നത് 32797 കോടി രൂപ. ഈ തുക മുഴുവന്‍ അമ്പത് കോടിക്ക് മുകളില്‍ നിര്‍മാണച്ചിലവുള്ള റോഡുകളില്‍ നിന്ന് ടോള്‍ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുര കരമന–കളിയിക്കാവിള പാത, വഴയില നാലുവരിപ്പാത, വട്ടിയൂര്‍ക്കാവ് ജംക്ഷന്‍ വികസനം, കൊട്ടാരക്കര ബൈപ്പാസ്, കുട്ടിക്കാനം–ചപ്പാത്ത് മലയോര പാത, അങ്കമാലി–കൊച്ചി എയര്‍പോര്‍ട്ട് ബൈപ്പാസ്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ബൈപ്പാസുകള്‍
ആലുവ–മൂന്നാര്‍ റോഡ്, കണ്ണൂര്‍ വിമാനത്താളത്തിന്‍റെ കണക്ടിങ് റോഡുകള്‍, വയനാട് തുരങ്കപാത, മറ്റ് മലയോര, തീരദേശ പാതകള്‍ ഉള്‍പ്പെടേ നിര്‍മാണം നടക്കുന്നതും നടക്കാനിരിക്കുന്നതുമായ 50 ലധികം റോഡുകളാണ് ഈ പരിധിയില്‍ വരിക. അതായത് ഈ റോഡുകളിലെല്ലാം ടോളിന് സാധ്യതയുണ്ട്. മഞ്ചേശ്വരം മുതല്‍ പാറശാല വരെ കിഫ്ബി വക ടോള്‍ പൂരമായിരിക്കും.