heat

TOPICS COVERED

സംസ്ഥാനത്ത് വേനൽ കനക്കുന്നു. സാധാരണയെക്കാൾ  2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ പകൽ താപനില ഉയരും. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കണ്ണൂരിലാണ് ,  37 ഡിഗ്രി സെൽസ്യസ് . കോട്ടയം 36.5, കൊച്ചി , തൃശൂർ 36,  കോഴിക്കോട്, കൊല്ലം 35 ഡിഗ്രി വീതം ചൂട് രേഖപ്പെടുത്തി. സൂര്യാതപവും നിർജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

ENGLISH SUMMARY:

The state is experiencing a summer heat wave. Daytime temperatures will rise by 2 to 3 degrees Celsius above normal.