കെട്ടിടത്തിൽ നിന്ന് താഴെ വീണതിനുശേഷവും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മുക്കത്ത് അതിക്രമത്തിനിരയായ പെൺകുട്ടി. പരുക്കേറ്റ് എഴുന്നേല്‍ക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുമ്പോൾ വീടിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. ഹോട്ടലുടമ ദേവദാസിന്റെ സഹായി റിയാസ് ആണ് വീടിനകത്തേക്ക് വലിച്ചെഴച്ചത്.
എന്നാൽ ഉച്ചത്തിൽ ബഹളം വച്ചതിനാൽ നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നും യുവതി മൊഴിനല്‍കി. യുവതിയുടെ രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. മാമ്പറ്റയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശി കെട്ടിടത്തിൽനിന്നു ചാടിയ സംഭവത്തിലെ പ്രതി ദേവദാസിനെ പൊലീസ് പിടികൂടി.
യുവതി ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.യുവതിയുടെ നട്ടെല്ലിനും ഇടുപ്പിനും പരുക്കുണ്ട്. വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ്. 3 മാസം മുൻപാണ് ജോലിക്ക് എത്തിയത്.