തിരുവല്ല നെടുമ്പ്രത്ത് മോഷ്ടാവിനെ പേടിപ്പിച്ചു തുരത്തി വയോധിക. ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ നൗഷാദാണ് മോഷ്ടാവിനെ വിരട്ടിയോടിച്ചത്. പ്രദേശത്ത് മോഷണപരമ്പര തുടരുകയാണ്. ശനിയാഴ്ച രാത്രി മരുന്നു കഴിച്ച് മയങ്ങിയതാണ് സഫിയ. മുകളിലെ നിലയിലെ കിടപ്പുമുറിയിലായിരുന്നു.
പുലർച്ചെ 2.20ന് ഉണർന്നപ്പോഴാണ് താഴത്തെ നിലയിൽ ആളനക്കം ശ്രദ്ധിച്ചത്. കാൽപെരുമാറ്റവും അലമാരി തുറക്കുന്ന ശബ്ദവും കേട്ടപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ ആദ്യം ഒന്ന് ഭയന്നു. പിന്നെ കിടപ്പുമുറിയുടെ വാതിൽ മുറുകെയടച്ച് ധൈര്യം സംഭരിച്ച് മകളെ വിളിച്ചു.
ആദ്യം മകളും മരുമകനും പിന്നീട് പൊലീസും എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു. എന്നാൽ സമീപത്തെ ആളില്ലാത്ത മറ്റൊരു വീട്ടിൽ അതേസമയം മോഷണം നടത്തി. പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി മോഷണം തുടർകഥയാണ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പുളിക്കീഴ് പൊലീസ്.
ENGLISH SUMMARY:
An elderly woman living alone in Nedumpram, Thiruvalla, bravely scared away a thief who entered her house late at night. Safiya Noushad woke up around 2:20 a.m. after hearing footsteps and the sound of cupboards opening downstairs. Despite initial fear, she locked her bedroom door and alerted her family. By the time her daughter, son-in-law, and police arrived, the thief had fled. Police say a burglary also occurred at a nearby vacant house the same night. Authorities are now relying on CCTV footage to identify the suspect as theft cases continue in the area.