ഇടുക്കി ജില്ലാ സമ്മേളനത്തില്‍ റോഷി അഗസ്റ്റിനോടും കേരള കോൺഗ്രസിനോടുമുള്ള അനിഷ്ടം പ്രകടിപ്പിച്ച് സി.പി.എം. റോഷിയ്ക്ക് എപ്പോഴും പ്രിയം കോട്ടയത്തോടും , പാലയോടും മാത്രം. വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മന്ത്രിയായി റോഷി മാറി. കേരള കോൺഗ്രസ് എം. സാന്നിധ്യം ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെട്ടില്ലെന്നും കേരള കോൺഗ്രസ് എമ്മിന് സഹകരണ മനോഭാവമില്ലെന്നും ഇടുക്കി സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.