pinarayi-vijayan-04

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു.  ഇതിനായുള്ള ബില്‍ നാളത്തെ മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കും.  എസ്.സി, എസ്.ടി സംവരണത്തിന് ബില്ലില്‍ വ്യവസ്ഥയുണ്ടാകും. സംസ്ഥാനത്ത്  സ്വകാര്യസര്‍വകലാശാല അനുവദിക്കാന്‍ സിപിഎം നയപരമായ തീരുമാനമെടുത്തിരുന്നു

 

മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള കോഴ്സുകള്‍ നടത്താനുള്ള അവകാശത്തോടെയാണ് സർവകലാശാലകൾ അനുവദിക്കുക. അധ്യാപകർക്കായി സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിക്കും. എന്നാൽ ഫീസിൽ സർക്കാർ നിയന്ത്രണമുണ്ടാകില്ല.

ENGLISH SUMMARY:

Private universities are coming up in the state. The bill for this will be presented in tomorrow's cabinet meeting. There will be a provision for SC and ST reservation in the bill. The CPM had taken a policy decision to allow private universities in the state.