ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് പോലീസ് നിഗമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരില്‍ വ്യാജരേഖകൾ തയാറാക്കിയിരുന്നു തട്ടിപ്പ്. സെക്ഷൻ ഓഫീസർ എന്ന് അവകാശപ്പെട്ടിരുന്ന ശ്രീതു ദേവസ്വം ബോർഡിന്റെ ലെറ്റർ പാഡിൽ, സെക്ഷൻ ഓഫീസർ എന്ന സീല്‍ പതിച്ച നിയമന ഉത്തരവും നൽകിയിരുന്നു.
നിയമന തട്ടിപ്പിനു പുറമേ പണം വാങ്ങിച്ചിട്ട് തിരികെ കൊടുക്കാതെ കബളിപ്പിച്ചു എന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു കൂടുതൽ കേസുകൾ എടുക്കും. ജ്യോല്‍സ്യന്‍ ദേവീദാസന് 36 ലക്ഷം നല്‍കിയെന്ന പരാതി വ്യാജമെന്നും നിഗമനം.
അതേസമയം ദേവേന്ദു വധത്തിലെ കൂടുതൽ വിവരങ്ങൾ തേടി പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ് അപേക്ഷ നൽകും. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം.