തിരുവനന്തപുരം വിഴിഞ്ഞത്ത് വൈദ്യുതി തൂണിലിടിച്ച് കൈ അറ്റുപോയ ബസ് യാത്രികന് ദാരുണാന്ത്യം. കൈ പുറത്തേക്കിട്ട് ബസിൽ യാത്ര ചെയ്ത വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് ആണ് മരിച്ചത്. പുളിങ്കുടി ഭാഗത്ത് വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി ബസ് ഒതുക്കുന്നതിനിടെയാണ് ജനല്‍ വഴി പുറത്തേക്ക് ഇട്ടിരുന്ന ബെഞ്ചിലാസിന്‍റെ കൈ വൈദ്യുതി തൂണിലിടിച്ച് അറ്റ് പോയത്. കൈ അറ്റുപോയ ഭാഗത്ത് നിന്ന് രക്തം വാർന്നാണ് മരണം. ഇന്ന് വൈകിട്ട് നാലരയ്ക്ക് വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്ക് പോയ ബസിൽ ബെഞ്ചിലാസ് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.