കൊല്ലപ്പെട്ട ദേവേന്ദു, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍.
അമ്മയ്ക്കൊപ്പം കെട്ടിപ്പിടിച്ചുറങ്ങിയ സഹോദരങ്ങള്‍. അതിലൊരാള്‍ പുലര്‍ച്ചെ അതിക്രൂരമായി കൊല്ലപ്പെടുന്നു. പ്രതിയാകട്ടെ സ്വന്തം അമ്മാവനും. ഈ വാര്‍ത്ത മറ്റുള്ളവരിലുണ്ടാക്കിയ നടുക്കം ചെറുതല്ല. അപ്പോള്‍ കൂടെ കിടന്ന ‘വാവ’യെവിടെ എന്ന് ചോദിച്ചു നടക്കുന്ന ആ കുരുന്നിന്‍റെ നൊമ്പരം എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാന്‍ പോലുമാകില്ല. ALSO READ; ദേവേന്ദുവിനെ അവസാനമായി കാണാന്‍ അമ്മയെത്തിയില്ല; കുടുംബ വീട്ടിൽ അന്ത്യനിദ്ര
സ്വന്തം വീട്ടിലാണ്, അമ്മയും അച്ഛനുമടക്കം സംരക്ഷിക്കപ്പെടേണ്ടവരാല്‍ ചുറ്റപ്പെട്ടു കിടന്നയിടത്തു നിന്നാണ് ദേവേന്ദു എന്ന രണ്ടുവയസ്സുകാരി കിണറിന്‍റെ ആഴപ്പരപ്പുകളിലേക്ക് തള്ളിയിടപ്പെട്ടത്. ജീവനോടെ കിണറ്റിലേക്കെറിയപ്പെട്ട ആ കുരുന്നിന്‍റെ മുഖം മലയാളികളുടെ മനസ്സില്‍ നോവായി പടരുകയാണ്. അതിനിടെ മൂത്തകുട്ടി നടത്തിയ പ്രതികരണം നിര്‍ണായകമായി. ALSO READ; അമ്മയെയും അമ്മാവനെയും രണ്ട് മുറിയിലാക്കി ഒരേ ചോദ്യം ചോദിച്ചു; കള്ളക്കളി പൊളിച്ചത് ഇങ്ങനെ
‘രണ്ടര ആയപ്പോഴാണ് ഉറങ്ങിയത്. രാവിലെ അഞ്ച്– അഞ്ചര ആയപ്പോള്‍ എന്‍റെ വാവയെ കണ്ടില്ലെന്ന് പറഞ്ഞു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കിണറിനകത്ത് വീണെന്ന് പറഞ്ഞു. അങ്ങനെ ഫയര്‍ഫോഴ്സിനെയൊക്കെ വിളിച്ച് അവിടെനിന്ന് എടുത്തു’ എന്നാണ് കുട്ടി പറഞ്ഞത്. ആദ്യം കുഞ്ഞ് അച്ഛനൊപ്പമാണ് കിടന്നതെന്നും പിന്നീട് അത് മാറ്റി അമ്മാവനൊപ്പമെന്നുമെല്ലാം പൊലീസ് ചോദ്യം ചെയ്യലില്‍ ശ്രീതു മൊഴിമാറ്റിയിരുന്നു. അമ്മയ്ക്കൊപ്പമാണ് താനും സഹോദരിയും ഉറങ്ങിയത്. അച്ഛന്‍ കട്ടിലിലും ഞങ്ങള്‍ താഴെയുമാണ് കിടന്നതെന്നും കുട്ടി പറഞ്ഞു.