പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയശേഷം സര്‍വീസില്‍ കയറി വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദുരിത ജീവിതം. പെന്‍ഷനായി കിട്ടുന്ന 2050 രൂപ ഒന്നിനും തികയാതെ വന്നതോടെ പലരും മറ്റ് ജോലികള്‍ക്ക് പോകുകയാണ്. റേഷന്‍ കാര്‍ഡ് വെള്ളയായതിനാല്‍ പല സര്‍ക്കാര്‍ അനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കാറില്ല.
കോഴിക്കോട് ഒടുമ്പ്ര സ്വദേശി തങ്കമണിയുടെ ജീവിതത്തിലേക്കാണ്. വര്‍ഷങ്ങളായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന തങ്കമണി 2013ല്‍ ഡെന്‍റല്‍ കോളജിലെ സ്ഥിരം ജീവനക്കാരിയായി. പത്തുവര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ചു. പെന്‍ഷനായി കിട്ടുന്നത് 1435 രൂപ മാത്രം. വീട്ടുജോലിക്ക് പോയാണ് 82 വയസുള്ള അമ്മയെ തങ്കമണി നോക്കിയിരുന്നത്. വാഹനപകടത്തില്‍ പരുക്കേറ്റതോടെ ആ വരുമാനവും നിലച്ചു.
പങ്കാളിത്ത പെന്‍ഷനില്‍ അംഗങ്ങളായി വിരമിച്ച ഭൂരിഭാഗം പേരുടെയും സ്ഥിതി ഇങ്ങനെയാണ്. 2013 ഏപ്രില്‍ ഒന്നുമുതലാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. പദ്ധതിയില്‍ ജീവനക്കാരും സര്‍ക്കാരും നല്‍കേണ്ട വിഹിതം നിശ്ചയിച്ചിട്ടുണ്ടെങ്കിലും പെന്‍ഷന്‍തുക എത്രയായിരിക്കുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.