തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുത്തു നല്‍കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ അന്ത്യശാസനത്തിനും മറുപടി നല്‍കാതെ സര്‍ക്കാര്‍. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനിക്കാണെങ്കിലും സ്ഥലം സര്‍ക്കാര്‍ കൈമാറേണ്ടത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്. സ്ഥലം കൈമാറുന്നത് അദാനിക്കാണെന്ന പ്രചാരണം ഭയന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൈമാറിയില്ലെങ്കില്‍ തിരുവനന്തപുരം വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാവും
3374 മീറ്റർ നീളവും 60 വീതിയുമുള്ള റൺവേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ വിമാനത്താള നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ ഡിജിസിഎ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ്. സര്‍ക്കാരിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള ചാക്ക അഗ്നശമന സേന ഓഫീസ്, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബ്രഹ്മോസ് , പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ 18 ഏക്കറാണ് ഏറ്റെടുത്ത് നല്‍കേണ്ടത്. സ്ഥലമൊക്കെ അളന്ന് നേരത്തെ തന്നെ തിട്ടപ്പെടുത്തിയെങ്കിലും ഇനിയും സ്ഥലം ഏറ്റെടുക്കലിന് സര്‍ക്കാര്‍ അനുമതി കൊടുത്തില്ല. വൈകാതെ അനുമതി നല്‍കുമെന്ന് ഡിജിസിഎയേയോ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയോ അറിയിച്ചിട്ടുമില്ല . സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ സര്‍ക്കാരിന്‍റെ സ്ഥലം അദാനിക്ക് നല്‍കിയെന്ന്
പ്രചാരണം വരുമെന്നതാണ് സര്‍ക്കാരിന്‍റെ മെല്ലപ്പോക്കിന് കാരണം. സെപ്റ്റംബറിനകം സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഡിജിസിഎ . ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡിജിസി. റണ്‍വേ വികസിപ്പിച്ചെങ്കില്‍ മാത്രമ വലിയ വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്തിറങ്ങാനുള്ള അനുമതി ഡിജിസിഎ .രാജ്യാന്തര മാനദണ്ഡം അനുസരിച്ച് റണ്‍വേകളുടെ ഇരുവശവുമുള്ള സ്ട്രിപ്പ് 150 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെന്നാണ് സുരക്ഷാ മാനദണ്ഡം. നിലവില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ അതിനുള്ള പണം നടത്തിപ്പുകാരായ അദാനി ഗ്രൂപ്പായിരിക്കും നല്‍കുക