കോവളം തീരത്തെ അപൂര്‍വ്വ പവിഴപ്പുറ്റുകള്‍ സര്‍വനാശത്തിലേക്ക്. കടലില്‍ വലിച്ചെറിയുന്ന നൈലോണ്‍ വലകളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കടല്‍ ജൈവവൈവിധ്യത്തെ ആകെ ഇല്ലാതെയാക്കുകയാണ്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഒഫ് മറീന്‍ ലൈഫ് കടലില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
പുറമെ നിന്ന് കാണുമ്പോള്‍ ലോകത്തെ ഏറ്റവും മനോഹര തീരങ്ങളിലൊന്നാണ് കോവളം. ഏതാനും വര്‍ഷം മുന്‍പുവരെ ഈ കടലാഴങ്ങളും അതീവമനോഹരമായിരുന്നു. പവിഴപ്പുറ്റുകളും പലനിറമുള്ള കടല്‍ചെടികളും മീനുകളും ചേര്‍ന്ന അത്ഭുത ലോകം. ഇന്ന് അതെല്ലാം മാറി.
മാലിന്യം അടിഞ്ഞുചൂടി പവിഴപ്പുറ്റുള്‍പ്പെടെയുള്ള കടല്‍ ജൈവലോകമാകെ നശിക്കുകയാണ്. ഏറ്റവും വലിയ വില്ലന്‍ പ്രേതവല എന്ന് വിളിക്കുന്ന കൂറ്റന്‍ നൈലോണ്‍വലകളാണ്. ഇതിനും പുറമെയാണ് പൊഴിമുറിച്ച് കടലിലേക്ക് തുറന്നുവിടുന്ന മാലിന്യശേഖരം. എത്രയും പെട്ടെന്ന് തീരക്കടലിലെ മാലിന്യം നീക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള പവിഴപ്പുറ്റുകളും അപൂര്‍വ്വയിനം മത്സ്യങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.