TOPICS COVERED

മകളെ കണ്ടെത്തിയതിൽ കേരളത്തോട് നന്ദി പറഞ്ഞ് മാതാപിതാക്കൾ. വീഡിയോ കോളിൽ മകളോട്  സംസാരിച്ച ഇരുവരും വിതുമ്പി. അമ്മ അടിക്കുമെന്നു പേടിച്ചാണ് നാടുവിട്ടതെന്ന് മകൾ പറഞ്ഞപ്പോൾ ഇനി അടിക്കില്ലെന്നായിരുന്നു കണ്ണീരണിഞ്ഞ് അമ്മയുടെ മറുപടി.

ആശങ്കയുടെ നിമിഷങ്ങൾ ആശ്വാസത്തിനു വഴിമാറി.വികാരപരമായിരുന്നു കഴക്കൂട്ടത്തെ വീട്ടിലെ രംഗങ്ങൾ .നാടിനും  മാധ്യമ പ്രവർത്തകർക്കുമുള്ള നന്ദി പറഞ്ഞ് മാതാപിതാക്കൾ. പിന്നാലെ മാധ്യമ പ്രവർത്തകർ തന്നെ മകളുമായി സംസാരിക്കാൻ അവസരമൊരുക്കി. മകളെ കണ്ടപ്പോൾ ഇരുവരുടേയും കണ്ണുനിറഞ്ഞു. പിന്നീടങ്ങോട്ട് വികാരപരമായിരുന്നു സംഭാഷണങ്ങൾ. എന്തിനു വീടു വിട്ടു പോയതെന്നു അഛൻ. അമ്മ അടിക്കുമെന്നു പേടിച്ചെന്ന് മകൾ പറഞ്ഞപ്പോൾ ഇനി അടിക്കില്ലെന്നു അമ്മയുടെ മറുപടി. ഇത്രയുമായപ്പോൾ കണ്ടു നിന്നവരുടേയും കണ്ണ് നിറഞ്ഞു. മകൾ എത്രയും അടുത്തെത്തുന്നത് കാത്തിരിക്കുകയാണ് അഛനും അമ്മയും. സ്നേഹചുംബനം നൽകി സ്വീകരിക്കാൻ.

ENGLISH SUMMARY:

Parents thank Kerala for finding their daughter